22 April, 2022 01:18:37 PM


കോട്ടയം നഗരസഭയിൽ അഴിമതി: ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടികാട്ടി കൗൺസിൽ യോഗത്തിൽ ബഹളം



കോട്ടയം: ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, കോട്ടയം നഗരസഭയിൽ അഴിമതി നടന്നു എന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്നു കൗൺസിൽ യോഗത്തിൽ ബഹളം. 33.85 കോടി രൂപയുടെ പദ്ധതി നഗരസഭ 2019-20 സാമ്പത്തീക വർഷം പാഴാക്കിയെന്ന ഓഡിറ്റ് റിപ്പോർട്ടിന്മേലാണ് ആക്ഷേപം ഉയർന്നത്. സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും, നഗരസഭ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ കണക്കുകളിലെ വ്യത്യാസം സാങ്കേതീകം മാത്രമാണെന്നും, പദ്ധതികളുടെ ചെലവുകൾ സോഫ്റ്റ് വെയർ അപ് ലോഡ് ചെയ്യുബോൾ  താരതമ്യപ്പെടുമെന്നും ഭരണപക്ഷ കൗൺസിലർമാർ വ്യക്തമാക്കി. എന്നാൽ ഇതിൽ അഴിമതിയുണ്ടെന്നും, നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഇതേ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്ക് പോരുണ്ടായി. പിന്നീട് ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ മെയ് ആദ്യവാരം ചേരാമെന്ന ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ്റെ മറുപടിയിൽ തുടർന്ന് അജണ്ട ചർച്ചയിലേക്ക് കടക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K