20 April, 2022 04:17:01 PM
സുഹൃത്തുക്കളായ പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്‍മഹത്യക്കു ശ്രമിച്ചു: ഒരാൾ മരിച്ചു
വൈക്കം: തലയോലപ്പറമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസിന് ബന്ധുക്കൾ മൊഴി നൽകി. ഒതളങ്ങ കഴിച്ചാണ് രണ്ടു പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു