09 March, 2022 08:00:22 PM


ഏറ്റുമാനൂർ ഏഴരപ്പൊന്നാനദര്‍ശനം നാളെ; ക്ഷേത്രമൈതാനത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല



ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ഏഴരപ്പൊന്നാനദര്‍ശനം എട്ടാം ഉത്സവദിവസമായ നാളെ നടക്കും. രാത്രി 11 മണിക്ക് ആസ്ഥാനമണ്ഡപത്തില്‍ ഏഴരപൊന്നാനപുറത്തെഴുന്നള്ളുന്ന ഭഗവാനെ ദര്‍ശിച്ച് വലിയകാണിക്കയര്‍പ്പിച്ച് സായൂജ്യമടയാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആയിരങ്ങള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് വലിയവിളക്ക്.

ചലച്ചിത്രതാരം പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ 111ലധികം കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം നാളെ രാവിലെ 7 മണിക്ക് ശ്രീബലിയോടനുബന്ധിച്ച് നടക്കും. വെട്ടിക്കവല കെ.എന്‍.ശശികുമാറിന്റെ നാദസ്വരവും ഉണ്ടാകും. ഉച്ചകഴിഞ്ഞ് 1ന് ഉത്സവബലിദര്‍ശനവും 1.30ന് ഡോ.എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്തും നടക്കും. വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ ഇവയോടനുബന്ധിച്ച് ചോറ്റാനിക്കര സത്യന്‍ നാരായണണാരാരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പഞ്ചവാദ്യവും രാത്രി 9ന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ ശാസ്ത്രീയ നൃത്തവും ഉണ്ടാകും.

മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പോലീസ് താഴെപ്പറയുംപ്രകാരം ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി.

1. ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി   ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടും പുതിയതായി പണിയുന്ന ബൈപാസ് റോഡും ഉപയോഗിക്കാവുന്നതാണ്.
2. പ്രധാന ഉത്സവദിനമായ ഏഴരപ്പൊന്നാന ദർശനം നടക്കുന്ന നാളെ ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നും ക്യു ആയി പടിഞ്ഞാറേ നടവഴി ചുറ്റമ്പലത്തിന് ഉള്ളിൽ പ്രവേശിപ്പിക്കുന്നതും ദർശനത്തിനുശേഷം കൃഷ്ണൻ കോവിൽ വഴി പുറത്തേക്ക് ഇറക്കുന്നതും ആണ്.
3. ടെമ്പിള്‍ റോഡ് ഉത്സവത്തോടനുബന്ധിച്ച് വൺവേ ആക്കി. എം.സി. റോഡിൽ നിന്നും (പടിഞ്ഞാറെ ഗോപുരത്തിങ്കൽ) വാഹനങ്ങൾ ടെമ്പിള്‍ റോഡില്‍ കയറി കോവിൽ പാടം വഴി പേരൂർ ജംഗ്ഷനിലേക്ക്  പോകാവുന്നതാണ്. പേരൂർ ജംഗ്ഷനിൽ നിന്നും എം.സി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. 
4. നാളെ രാവിലെ 10 മണി മുതൽ വാഹനങ്ങൾക്ക് ക്ഷേത്രമൈതാനത്ത് പാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K