14 February, 2022 11:51:32 AM
ബൈക്കിൽ കറങ്ങി കഞ്ചാവ് വില്‍പ്പന: ബംഗാൾ സ്വദേശി പാലായിൽ പിടിയില്‍
പാലാ: ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൽക്കും വിൽക്കാൻ കഞ്ചാവുമായി ബൈക്കിൽ കറങ്ങിയ ബംഗാൾ സ്വദേശി പാലായിൽ എക്‌സൈസിന്‍റെ പിടിയിലായി. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലുക്ക് (39)നെയാണ് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോ കഞ്ചാവും, ഇയാളുടെ ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുന്ന മുലൂക്കിനെപ്പറ്റി നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഇയാളുടെ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നതെന്നു പ്രതി എക്‌സൈസിനോടു സമ്മതിച്ചു. ഇയാൾ വഴി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. ഒരു കിലോ കഞ്ചാവിന് 40000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.