09 January, 2022 06:51:58 PM
കോവിഡ് കരുതൽ വാക്‌സിനേഷന് നാളെ തുടക്കമാകും: കോട്ടയം ജില്ലയിൽ 29 കേന്ദ്രങ്ങൾ
കോട്ടയം: ജില്ലയിൽ കോവിഷീൽഡ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുള്ള കരുതൽ വാക്‌സിനേഷൻ നാളെ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പ്പോരാളികൾ, ഇതര രോഗങ്ങളുള്ള മുതിർന്നവർ (60 വയസിനു മുകളിൽ പ്രായമുള്ളവർ) എന്നിവർക്കാണ് കരുതൽ വാക്‌സിൻ നൽകുക. ആദ്യ ദിനം 29 കേന്ദ്രങ്ങളിലാണ് ഇവർക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച്ച) പിന്നിട്ട ഈ വിഭാഗങ്ങളിലുള്ളവരാണ് മൂന്നാം ഡോസിന് അർഹരാവുക. മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല.
കൂടാതെ കോവിഷീൽഡ് രണ്ടാം ഡോസിനു അർഹരായവർക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർക്കും ഇതേ കേന്ദ്രങ്ങളിൽ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. നാളെ (ജനുവരി 10) കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വാക്സിൻ നൽകുന്ന വിതരണ കേന്ദ്രങ്ങൾ ചുവടെ:
1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
2. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
3. പാമ്പാടി താലൂക്ക് ആശുപത്രി
4. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സെപ്ഷ്യൽറ്റി ആശുപത്രി
5. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
6. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
7. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
8. തലയോലപറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
9. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
10. അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
11. ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം
12. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
13. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
14. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
15. കൂരോപ്പട കുടുംബ ആരോഗ്യ കേന്ദ്രം
16. കോരുത്തോട്പ്രാഥമിക ആരോഗ്യ കേന്ദ്രം
17. കറിക്കാട്ടൂർപ്രാഥമിക ആരോഗ്യ കേന്ദ്രം
18. കുറുപ്പുന്തറ കുടുംബ ആരോഗ്യ കേന്ദ്രം
19. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
20. എം ജി ടൌൺ ഹാൾ പൊൻകുന്നം
21. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
22. മുണ്ടൻകുന്നു കുടുംബ ആരോഗ്യ കേന്ദ്രം
23. മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം
24. പുതുപ്പള്ളി നിലക്കൽ ചർച്ച് ഹാൾ
25. ഒണംതുരുത്തു കുടുംബ ആരോഗ്യ കേന്ദ്രം
26. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
27. മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച് ഹാൾ
28. തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
29. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം