07 January, 2022 09:32:40 AM
പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ബാർ അസോസിയേഷന്റെ പുരസ്‌കാരം

ഏറ്റുമാനൂർ: ബാർ അസോസിയേഷൻ അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2021ലെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാർ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം കുടുംബ കോടതി ജില്ലാ ജഡ്ജി കെ. എൻ.പ്രഭാകരൻ നിർവഹിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ മുൻസിഫ് കെ. എം. ശ്രീദേവി നിർവഹിച്ചു. മജിസ്‌ട്രേറ്റ് അനു ടി തോമസ് പുതുവത്സരസന്ദേശം നൽകി. അക്കാദമിക് കൗൺസിൽ ചെയർമാൻ അഡ്വ. പി. രാജീവ് ചിറയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. ജയചന്ദ്രൻ, അഡ്വ. ജെയ്സൺ ജോസഫ്, അഡ്വ. കെ. ബി. കുഞ്ഞുമോൻ, അഡ്വ. രാജേഷ് സി മോഹൻ, അഡ്വ. സജിത ജി നായർ എന്നിവർ പ്രസംഗിച്ചു.