03 January, 2022 04:06:11 PM


'മണ്ണറിഞ്ഞ് വളം ചെയ്യുക'; മണ്ണ് പരിശോധനയ്ക്ക് കുറവിലങ്ങാട് കൃഷിഭവനിൽ അവസരം

 

കുറവിലങ്ങാട്: ലാഭകരവും ഗുണമേന്മയുള്ളതും, സുസ്ഥിരവുമായ കാർഷികോൽപാദനത്തിന് മണ്ണറിഞ്ഞു മാത്രം വളമിട്ട് കൃഷി ചെയ്യുന്നതിനു അവസരമൊരുക്കി കുറവിലങ്ങാട് കൃഷിഭവൻ. മണ്ണിനെ മനസ്സിലാക്കുവാൻ ശാസ്ത്രീയമായ പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അശാസ്ത്രീയവും അമിതവുമായ രാസവള പ്രയോഗം മൂലം ചെടികൾക്കുണ്ടാകാവുന്ന ഉൽപ്പാദന നഷ്ടവും രോഗകീടബാധ മൂലമുള്ള സാമ്പത്തിക നഷ്ടവും ഒഴിവാക്കുന്നതിനു പദ്ധതി പ്രയോജനപ്പെടുന്നു.

മണ്ണിൻ്റെ ജൈവ സംതുലിതാവസ്ഥ നിലനിർത്തി സുസ്ഥിരമായ കാർഷിക വികസനത്തിനും പരിശോധന ഗുണം ചെയ്യുന്നു. ഇതിനായി കർഷകർ കൃഷിയിടത്തിൽ നിന്നും അര കിലോഗ്രാം മണ്ണ് ശേഖരിച്ച് കൃഷി ഭവനിൽ നല്കുകയാണ് ചെയ്യേണ്ടത്. ഓരോ വിളകൾക്കും പ്രത്യേകം സാമ്പിളുകൾ നല്കണം. വിശദ വിവരങ്ങൾക്ക് കൃഷി ഓഫീസർ (ഫോൺ : 9383470785), അസിസ്റ്റൻ്റ് കൃഷി ഓഫീസർ (ഫോൺ : 8078292069), അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് (ഫോൺ : 8921560673) എന്നിവരെ ബന്ധപ്പെടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K