03 January, 2022 11:17:28 AM
മാന്നാനത്തെ ചടങ്ങിനുശേഷം ഉപരാഷ്ട്രപതി കോട്ടയത്തു നിന്നും കൊച്ചിയിലേക്ക് മടങ്ങി
കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മടങ്ങി. ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ നിന്ന് 11.04ന് ഹെലികോപ്ടറിലാണ് അദ്ദേഹം മടങ്ങിയത്.
ഉപരാഷ്ട്രപതിയെ
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ,
ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.സി. ജനറൽ കൗൺസിലർ സിസ്റ്റർ റോസ് മേരി എന്നിവർ ചേർന്ന് യാത്രയാക്കി.