25 December, 2021 05:42:29 PM


കോട്ടയം ജില്ലയില്‍ 177 പേര്‍ക്കു കൂടി കോവിഡ്; 260 പേര്‍ക്കു രോഗമുക്തി



കോട്ടയം: ജില്ലയില്‍ 177 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3264 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 78 പുരുഷന്‍മാരും 80 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 40 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2725 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344082 പേര്‍ കോവിഡ് ബാധിതരായി. 337329 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19916 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:


രാമപുരം, കോട്ടയം - 15
എലിക്കുളം-10
നീണ്ടൂർ - 6
ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി എരുമേലി, വാഴപ്പള്ളി - 5
അയർക്കുന്നം, പൂഞ്ഞാർ, പാറത്തോട്,
മരങ്ങാട്ടുപിള്ളി, വൈക്കം,മീനച്ചിൽ, ഭരണങ്ങാനം, കുറവിലങ്ങാട്, കാണക്കാരി - 4
ചിറക്കടവ്, ആർപ്പൂക്കര, കരൂർ, ചങ്ങനാശേരി, പൂഞ്ഞാർ തെക്കേക്കര,
കടനാട്, തിടനാട്,
കടുത്തുരുത്തി, അയ്മനം,
കല്ലറ, വെളിയന്നൂർ,
വിജയപുരം - 3
കുമരകം, കടപ്ലാമറ്റം,
ഉഴവൂർ, അതിരമ്പുഴ, തീക്കോയി, മീനടം, ഉദയനാപുരം, മുത്തോലി,
വെള്ളൂർ, ഞീഴൂർ, ഈരാറ്റുപേട്ട - 2
കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, വെള്ളാവൂർ, അകലക്കുന്നം, മുണ്ടക്കയം, മൂന്നിലവ്,
പുതുപ്പള്ളി, കങ്ങഴ, കൊഴുവനാൽ,
വാഴൂർ,മേലുകാവ്, കിടങ്ങൂർ, തലപ്പലം, കോരുത്തോട്,
മണർകാട്, മാഞ്ഞൂർ- 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K