20 December, 2021 07:52:36 AM


മാനസികാരോഗ്യ പരിപാലനവും ബോധവൽകരണവും ലക്ഷ്യമിട്ട് വൈസ്മെൻ ഇന്‍റര്‍നാഷണല്‍



കോട്ടയം: മാനസികാരോഗ്യ പരിപാലനവും ബോധവൽകരണവും ലക്ഷ്യമാക്കി വൈസ്മെൻ ഇന്‍റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവൻകൂർ റീജിയന്‍റെയും മാന്നാനം കെ ഇ കോളജിന്‍റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന "ഒപ്പം" പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.


കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട സെൻടൽ ട്രാവൻകൂർ റീജിയണിലെ വിവിധ വൈസ്മെൻ ക്ലബ് അംഗങ്ങൾക്ക് മനശാസ്ത്രപരമായ അവബോധം നൽകുന്നതിനൊപ്പം സമൂഹത്തിലെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് മാനസികവും സാമൂഹികവുമായ ആരോഗ്യം നൽകുന്നതിനുള്ള ഫാമിലി കൗൺസലിംഗ്, എഡ്യൂക്കേഷൻ കൗൺസലിംഗ് തുടങ്ങിയവ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യുകയാണ് "ഒപ്പം" പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.


കെ ഇ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനയോഗത്തിൽ വൈസ്മെൻ ഇന്‍റര്‍നാഷണല്‍ സെൻട്രൽ ട്രാവൻകൂർ റീജിയന്‍റെ ഡയറക്ടർ ജോർജ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. കെ ഇ കോളജ് പ്രിൻസിപ്പൽ റവ.ഡോ.സേവ്യർ ചീരംതറ, മനഃശാസ്ത്രവിഭാഗം മേധാവി ഫാ.ജോൺസൺ ജോസഫ്, കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശ്ശേരി, ഫാ. ബിജു തെക്കേക്കുറ്റ്, അഡ്വ. വിൻസന്‍റ് അലക്സ്, പ്രഫ. കോശി തോമസ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ അനു കോവൂർ, പ്രഫ. ചിഞ്ചു റാണി വിൻസന്‍റ്, ആശ്ന പോൾ തുടങ്ങിയവർ പ്രസംഗിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K