16 November, 2021 05:14:20 PM
ശബരിമല തീര്‍ത്ഥാടനം: കോട്ടയത്തുനിന്നുള്ള ടാക്‌സി വാഹന നിരക്ക് നിശ്ചയിച്ചു
കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ടാക്‌സി വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ച് .ജില്ലാ കളക്ടര്‍ ഉത്തരവായി. ടാക്‌സി ചാര്‍ജിന് പുറമെ ടോള്‍ ചാര്‍ജ്ജും തീര്‍ത്ഥാടകര്‍ വഹിക്കണം. 30 മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും മൊത്തം തുകയുടെ 1/60 ശതമാനം തുകയാണ് ഈടക്കാനാവുക.
വാഹനം, സീറ്റുകളുടെ എണ്ണം, കോട്ടയം-എരുമേലി നിരക്ക്, കോട്ടയം- നിലയ്ക്കല്‍ നിരക്ക്, കോട്ടയം- നിലയ്ക്കല്‍ - എരുമേലി വഴി തിരിച്ചുമുള്ള യാത്ര നിരക്ക്, കോട്ടയം- പമ്പ നിരക്ക് എന്ന ക്രമത്തില്‍ വിവരങ്ങൾ ചുവടെ
ടാക്‌സി, കാര്‍, ടൂറിസ്റ്റ് ടാക്‌സി, അംബാസിഡര്‍,ഇന്‍ഡിക്ക (5) 1750, 2900, 3600, 3600
ടവേര, സ്‌കോര്‍പിയോ മഹേന്ദ്ര സൈലോ, ഇന്നോവ (7) 2700, 3800, 4700, 4700
മഹേന്ദ്ര ജീപ്പ/ കമാന്‍ഡര്‍, ടാറ്റാ സുമോ, ടൊയോട്ട ക്വാളിസ് ക്രൂയിസര്‍ ( 9) 2700, 3800, 4700, 4700
മഹീന്ദ്ര വാന്‍ (11) 3400, 5500, 6100, 6800
ടെമ്പോ ട്രാവലര്‍ (12) 3400, 5500, 6300, 7000
ടെമ്പോ ട്രാവലര്‍ (14) 3600, 5700, 6900, 7300
ടെമ്പോ ട്രാവലര്‍ (17) 4200, 6400 , 7700, 7900
മിനി ബസ് ടെമ്പോ ട്രാവലര്‍ (19) 4700, 7000, 8300, 8600
മിനി ബസ് (27) 5600, 8100, 9900, 10000
മിനി ബസ് (29) 5700, 8200, 10000, 10000
മിനി ബസ് (34) 6400, 9200, 11300, 11200
ബസ് (49) 9300, 12100, 15400, 14700