11 November, 2021 08:53:27 PM


ഏറ്റുമാനൂര്‍ സ്വാശ്രയകര്‍ഷക സമിതി ഭാരവാഹികള്‍ക്കെതിരെ കര്‍ഷകര്‍ രംഗത്ത്



ഏറ്റുമാനൂര്‍: വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ കീഴില്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകസംഘടനാ ഭാരവാഹികള്‍ക്കെതിരെ കര്‍ഷകര്‍ രംഗത്ത്. വന്‍ അഴിമതിയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന നിലവിലെ ഭരണസമിതി പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനോ അധികാരകൈമാറ്റം നടത്താനോ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം അംഗങ്ങള്‍ കൗണ്‍സിലിന്‍റെ ചീഫ് എക്സിക്യൂട്ടീവ് മാനേജര്‍ക്ക് പരാതി നല്‍കി. 

കൗണ്‍സിലിന്‍റെ കീഴിലുള്ള കര്‍ഷകവിപണി സ്വകാര്യവത്ക്കരിക്കുന്നതിന് തുല്യമായ നടപടികളാണ് നിലവിലെ ഭരണസമിതി കൈകൊണ്ടിരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സമിതിയുടെ മുന്‍കാലകണക്കുകളില്‍ വന്‍കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്ന അംഗങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെടുന്നു. കര്‍ഷകവിരുദ്ധനടപടികളുമായി മുന്നോട്ട് പോകുന്ന പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിസരത്തും വിഎഫ്പിസികെ ഓഫീസിനും മുന്നിലും പ്രത്യക്ഷപ്പെട്ടു. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ ഹെഡ് ഓഫീസില്‍നിന്നും ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K