06 November, 2021 05:29:51 PM


ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ പ്രവർത്തിച്ചാൽ നടപടി



കോട്ടയം: ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ  ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ തുടങ്ങിയ ഭക്ഷ്യോത്പാദന, വിതരണ, വിൽപ്പന, സംഭരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും എഫ്.എസ്.എസ്.എ.ഐ. ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണ്. 12 ലക്ഷത്തിനുമേൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസും 12 ലക്ഷം വരെയുള്ളവർക്ക് രജിസ്ട്രേഷനുമാണ് വേണ്ടത്. ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റും പരാതികളും സംശയങ്ങളും അറിയിക്കുന്നതിനുള്ള 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരും ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും വിധം പ്രദർശിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K