20 October, 2021 04:06:36 PM


ഫോമയുടെ കരുതലിൽ അതിരമ്പുഴയിലെ 32 കുട്ടികൾക്ക് ഡിജിറ്റൽ പഠനനോപകരണങ്ങൾ



അതിരമ്പുഴ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസി(ഫോമ)ൻ്റെ കരുതലിൽ അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിലെ 32 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ. 3000 ഡോളർ ആണ് ഇതിനായി ഫോമ ചെലവഴിച്ചത്.


സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടത്തിയ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പഠനോപകരണങ്ങൾ കുട്ടികൾക്ക് കൈമാറി. ഫോമയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലേക്ക് അവർ സ്പോൺസർ ചെയ്യുന്ന 20 വെൻറിലേറ്ററുകൾ ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും. കഴിഞ്ഞ ദിവസങ്ങളിൽ ദുരന്തം സംഭവിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി ആശ്വാസ നടപടികളിൽ പങ്കു ചേരാനുള്ള അവരുടെ തീരുമാനം ഫോമയുടെ മാനുഷിക മുഖം വെളിപ്പെടുത്തുന്നു. കുട്ടികൾക്കായി അവർ ചെലവഴിക്കുന്ന 3000 ഡോളർ ആ കുട്ടികളുടെ ഭാവി ശോഭനമാക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.


സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. ഫോമ പ്രസിഡൻ്റ് അനിയൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് ബിജു വലിയമല, വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, പഞ്ചായത്ത് മെംബർ ജോസ് അമ്പലക്കുളം, സ്കൂൾ അഡ്മിനി സ്ട്രേറ്റർ ഫാ.ടോണി നമ്പിശേരിക്കളം, ഫോമ ജോയിൻ്റ് ട്രഷറർ ബിജു തോണിക്കടവിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ഏബ്രഹാം ഫിലിപ്, പിടിഎ പ്രസിഡൻ്റ് പി.കെ.ശ്രീകാന്ത്, അധ്യാപക പ്രതിനിധി ടിറ്റി ആൻറണി എന്നിവർ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K