19 October, 2021 05:33:30 PM


ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത: കോട്ടയം ജില്ലയിൽ 47 ക്യാമ്പുകൾ



കോട്ടയം: കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ ശനിയാഴ്ച (ഒക്ടോബർ 23) വരെ വ്യാപകമായ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജി.എഫ്.എസ്.  മോഡൽ പ്രവചനപ്രകാരം ഇന്ന് (ഒക്ടോബർ 19) മലയോര ജില്ലകളിൽ സാധാരണ മഴയും നാളെ (ഒക്ടോബർ 20) കേരളത്തിൽ വ്യാപകമായും മഴ ലഭിക്കാൻ സാധ്യത.

മലയോര ജില്ലകളിൽ അതിശക്തമായ മഴക്കും സാധ്യത. വിവിധ മോഡലുകൾ  (എൻ.സി.ഡബ്‌ള്യൂ.ആർ.എഫിന്റെ  എൻ.സി.യു.എം. മോഡൽ,  ഇ.സി.എം.ഡബ്‌ള്യൂ.എഫ് മോഡൽ , ജി.എഫ്.എസ്. മോഡൽ) പ്രകാരവും ഇന്ന് (ചൊവ്വ) കേരളത്തിൽ സാധാരണ മഴയും ബുധൻ (ഒക്ടോബർ 20 ) വ്യാഴം (ഒക്ടോബർ 21) ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയും മലയോരപ്രേദേശങ്ങളിൽ അതിശക്തമായ മഴയും പ്രവചിക്കുന്നു.

കോട്ടയം ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 47 ആയി. 721 കുടുംബങ്ങളിലായി 2641 അംഗങ്ങളാണുള്ളത്. 1075 പുരുഷന്മാരും 1160 സ്ത്രീകളും 406 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. 
കാഞ്ഞിരപ്പള്ളിയിൽ 20 ഉം കോട്ടയത്ത് 14 ഉം ചങ്ങനാശേരിയിൽ ഒൻപതും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K