18 October, 2021 07:36:06 PM


നാടാകെ വിതുമ്പി: മാർട്ടിനും കുടുംബവും യാത്രയായി, മടങ്ങി വരവില്ലാത്ത ലോകത്തേക്ക്

 

മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിനെ തുടർന്നുള്ള അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഒട്ടലാങ്കല്‍ വട്ടാളക്കുന്നേല്‍ മാര്‍ട്ടിന്‍ (48), അമ്മ ക്ലാരമ്മ (65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന(12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയില്‍ 2 കല്ലറകളിലായി സംസ്കരിച്ചത്.


ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കാവാലിയില്‍ ഉരൂള്‍പൊട്ടിയത്. മഴ കനത്തതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ് ക്യാമ്ബിലേക്ക് മാറാന്‍ കുടുംബം ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ക്ലാരമ്മ, സിനി,സോന എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും മാര്‍ട്ടിന്‍, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഞാറായ്ചയുമാണ് കണ്ടെടുത്തത്.


ഉരൂള്‍പൊട്ടലില്‍ ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നതിനാല്‍ പള്ളിയിലായിരുന്നു പൊതുദര്‍ശനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 12.30 തോടെയാണ് പള്ളിയില്‍ എത്തിച്ചത്. സംസ്കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി എന്‍ വാസവന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K