15 September, 2021 05:29:45 PM
ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറിയിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിൽ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. 1945 സെപ്റ്റംബർ 14-ന് അമ്പലപ്പുഴയിൽ 47 ഗ്രന്ഥശാലകൾ ചേർന്ന് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപീകരിച്ചതിന്‍റെ സ്മരണ നിലനിർത്തുവാനാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ മുൻ പ്രസിഡന്‍റ് എൻ. അരവിന്ദാക്ഷൻ നായർ പതാക ഉയർത്തി.
പ്രസിഡന്‍റ് ജി. പ്രകാശിന്‍റെ അധ്യക്ഷതയിൽ ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വർക്കി ജോയി പൂവനിൽക്കുന്നതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രികണവും എന്ന വിഷയത്തെ അധികരിച്ചു പി. ചന്ദ്രകുമാർ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, സജി വള്ളോംകുന്നേൽ, പി. ജെ. ജോയി, ഡോ. വി. ആർ. ജയചന്ദ്രൻ, സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ് പ്രസിഡന്‍റ് ബെന്നി ഫിലിപ്പ് അക്ഷരദീപം തെളിയിച്ചു.