01 September, 2021 07:50:33 AM


വിവാഹത്തിനു മുമ്പേ കാമുകനെ മർദ്ദിച്ച് യുവതി; അവസാനം കാമുകന്റെ വീട്ടുപടിക്കൽ ആത്മഹത്യാശ്രമവും

 

കോട്ടയം: കാ​മു​ക​ൻ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് പിന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. വാ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​യ 26കാ​രി​യാ​ണ് കഴിഞ്ഞ ദിവസം രാ​വി​ലെ ആ​ർ​പ്പൂക്ക​ര അ​ക്ഷ​ര ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 23കാ​ര​നാ​യ കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് യു​വ​തി അ​മി​തമായി ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്.

അ​ബോ​ധ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സെ​ത്തി കാ​മു​ക​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പിച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യി​ക്കു​ന്ന​തും. ഇ​തി​നി​ട​യി​ൽ ഒ​രു വ​ർ​ഷം മു​മ്പ് കാ​മു​കി​യി​ൽ​നി​ന്ന് 35,000 രൂ​പ കാ​മു​ക​ൻ ക​ടം വാ​ങ്ങി. 6000 രൂ​പ ഒ​ഴി​കെ പ​ല​പ്പോ​ഴാ​യി ബാ​ക്കി തു​ക തി​രി​കെ ഏ​ല്പി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 6000 രൂ​പ​യു​മാ​യി കാ​മു​ക​നും മാ​താ​വും​കൂ​ടി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ യു​വ​തി പ​ണം വാ​ങ്ങാ​തെ യു​വാ​വി​ന്‍റെ ക​ണ്ണി​ൽ മു​ള​കു പൊ​ടി വി​ത​റു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും മ​ട​ങ്ങി​യെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. തു​ട​ന്നാ​ണ് ശ​നി​യാ​ഴ്ച യു​വ​തി കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.

വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ യു​വ​തി​യു​ടെ മ​ർ​ദ്ദ​ന​ത്തി​ന് വി​ധേ​യ​മാ​കേ​ണ്ടി വ​ന്ന​തി​നാ​ൽ വി​വാ​ഹ​ശേ​ഷം എ​ന്താ​യി​രി​ക്കു​മെ​ന്ന് കാ​മു​ക​ന്‍റെ വീ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു. യു​വ​തി​യു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​റ​ച്ചു നാ​ളു​ക​ളാ​യി ബ​ന്ധം തു​ട​രു​ന്നി​ല്ലാ​യി​രു​ന്നു. സാ​ന്പ​ത്തി​ക ഇ​ട​പാ​ട് മൂ​ല​മു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് പിന്മാ​റാ​ൻ പ്രേ​രി​പ്പി​ച്ച​ത്-കാ​മു​ക​ൻ പ​റ​ഞ്ഞു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ​തി​നാ​ലാ​ണ് പ​ണം വാ​യ്പ ന​ൽ​കി​യ​തെ​ന്നും വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് പിന്മാ​റി​യ​തി​നാ​ലാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​തെ​ന്നു​മാ​ണ് യു​വ​തി​യു​ടെ നി​ല​പാ​ട്. യു​വാ​വി​നെ​തി​രെ യു​വ​തി മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ യു​വാ​വി​നെ​തി​രെ ഇ​പ്പോ​ൾ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K