04 August, 2021 05:50:10 PM


ദേശീയ സര്‍വേ നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി

കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കം കുറിച്ചു.തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബർ ഫോഴ്സ് സർവേ, അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളുടെ വാർഷിക സർവേ, നഗര പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിനുള്ള അർബൻ ഫ്രെയിം സർവേ എന്നിവയാണ് നടത്തുന്നത്.


കടനാട്-2, മുളക്കുളം -7, കാഞ്ഞിരപ്പള്ളി-16, ഏറ്റുമാനൂർ -32, ഈരാറ്റുപേട്ട -21എന്നീ തദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് ലേബർ ഫോഴ്സ് സർവ്വേ നടക്കുന്നത്. തിടനാട് -8, വെള്ളാവൂർ-7, നീണ്ടൂർ-7, മുളക്കുളം -10, തൃക്കൊടിത്താനം -7 എന്നീ വാര്‍ഡുകളില്‍ വീടുകൾക്കു പുറമേ  വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മത സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.


പുതുപ്പള്ളി, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തുകളുടെയും വൈക്കം, ചങ്ങനാശേരി, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളുടെയും ഭൂപടം തയ്യാറാക്കുന്നതിന് ഈ പ്രദേശങ്ങളിൽ അർബൻ ഫ്രെയിം സർവേയാണ് നടക്കുന്നത്. വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റർക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകി പൊതു ജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്ന്  സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അജിത് കുമാർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K