28 July, 2021 04:14:54 PM
ഏറ്റുമാനൂരില്‍ കോവിഡ് പിടിപെട്ടത് 5620 പേര്‍ക്ക്; നിലവില്‍ 230 രോഗികള്‍
ഏറ്റുമാനൂര്‍: നഗരസഭാ പരിധിയില്‍ ഇതുവരെ കോവിഡ് രോഗബാധിതരായത് 5620 പേര്‍. ക്ലസ്റ്റര്‍ ആയതിനുശേഷം മാത്രം 5591 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 27 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ രോഗികള്‍ നാലാം വാര്‍ഡില്‍ നിന്നാണ്. 340 പേര്‍. 244 രോഗികളുമായി മൂന്നാം വാര്‍ഡും 232 രോഗികളുമായി ഏഴാം വാര്‍ഡുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
നിലവില്‍ 230 രോഗികളാണ് 35 വാര്‍ഡുകളിലായി കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 19 പേര്‍. 2, 10, 16, 21, 32, 34 എന്നീ ആറ് വാര്‍ഡുകളില്‍ നിലവില്‍ രോഗികള്‍ ഇല്ല. ഏറ്റവും അവസാനം ഫലം ലഭിച്ച ജൂലായ് 27ലെ പരിശോധനയില്‍ 10 പേര്‍ക്കാണ് നഗരസഭാപരിധിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 9092 പേരില്‍ 8874 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരില്‍ 2590 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 3933 ആന്റിജന്‍ പരിശോധനയും 4399 ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തി.
വാര്‍ഡുതലത്തില്‍ പോസിറ്റീവായ ആകെ രോഗികളുടെ എണ്ണവും നിലവിലുള്ള രോഗികളുടെ എണ്ണവും (ബ്രായ്ക്കറ്റില്‍) ചുവടെ.
വാര്‍ഡ് 1 - 201 (4),
വാര്‍ഡ് 2 - 186 (0),
വാര്‍ഡ് 3 - 244 (9),
വാര്‍ഡ് 4 - 340 (10),
വാര്‍ഡ് 5 - 185 (13),
വാര്‍ഡ് 6 - 149 (19),
വാര്‍ഡ് 7 - 232 (17),
വാര്‍ഡ് 8 - 222 (21),
വാര്‍ഡ് 9 - 189 (4),
വാര്‍ഡ് 10 - 162 (0),
വാര്‍ഡ് 11 - 206 (4),
വാര്‍ഡ് 12 - 203 (10),
വാര്‍ഡ് 13 - 191 (7),
വാര്‍ഡ് 14 - 176 (4),
വാര്‍ഡ് 15 - 141 (12),
വാര്‍ഡ് 16 - 82 (0),
വാര്‍ഡ് 17 - 120 (10),
വാര്‍ഡ് 18 - 123 (4),
വാര്‍ഡ് 19 - 150 (2),
വാര്‍ഡ് 20 - 131 (1),
വാര്‍ഡ് 21 - 217 (1),
വാര്‍ഡ് 22 - 184 (0),
വാര്‍ഡ് 23 - 132 (5),
വാര്‍ഡ് 24 - 141 (11),
വാര്‍ഡ് 25 - 104 (4),
വാര്‍ഡ് 26 - 147 (18),
വാര്‍ഡ് 27 - 113 (7),
വാര്‍ഡ് 28 - 81 (7),
വാര്‍ഡ് 29 - 136 (8),
വാര്‍ഡ് 30 - 119 (7),
വാര്‍ഡ് 31 - 112 (8),
വാര്‍ഡ് 32 - 101 (0),
വാര്‍ഡ് 33 - 184 (2),
വാര്‍ഡ് 34 - 134 (0),
വാര്‍ഡ് 35 - 82 (1),