27 July, 2021 11:09:28 PM


സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിനു 1.79 കോടി അനുവദിച്ചു



ചങ്ങനാശേരി: സചിവോത്തമപുരം  സാമൂഹികാരോഗ്യ കേന്ദ്രത്തിനു 1. 79 കോടി രൂപ  അനുവദിച്ചു . ഇതിനായുള്ള  സർക്കാർ ഉത്തരവ് ലഭിച്ചതായി അഡ്വ.ജോബ് മൈക്കിൾ എംഎൽഎ. അറിയിച്ചു. നിർമാണ തുകയുടെ അമ്പതു ശതമാനം കിഫ്‌ബിയും ബാക്കി അഡ്വ.ജോബ് മൈക്കിൾ എംഎൽഎ യുടെ ആസ്തി വികസന പദ്ധതി യിൽ നിന്നുമാണ് വകയിരുത്തിയത്. പുതിയ  കെട്ടിടത്തിനും, ഫർണീച്ചറുകൾക്കും മറ്റു ഉപകരണങ്ങൾ വാങ്ങുവാനും ആണ് തുക അനുവദിച്ചത്.


കോവിഡ് മഹാമാരി പോലെയുള്ള പകർച്ചവ്യാധി രോഗമുള്ളവർക്കുവേണ്ടി പ്രത്യേകമായിട്ടാണ് രൂപരേഖ തയാർ ചെയ്തിട്ടുള്ളതെങ്കിലും പിന്നീട് ഇത് സാധാരണ രോഗികൾക്കുപയോഗിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പത്തു കിടക്കകൾ, ഓക്സിജൻ ലഭ്യമാക്കുവാനുള്ള കേന്ദ്രികൃത മെഡിക്കൽ ഗ്യാസ് യൂണിറ്റ്, നേഴ്സിങ് & ഡോക്‌ടേഴ്‌സ്റൂം , എമർജൻസി റൂം , ജോലികർക്കുള്ള വിശ്രമ റൂം , ശോചനാലയങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജമാക്കും.


സാധാരണയുള്ള നിർമാണത്തിലെ കാലതാമസം ഒഴിവാക്കാൻ നൂതന  സാങ്കേതിക വിദ്യയിൽ ആണ് നിർമാണം നടത്തുന്നത് . ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ  പൊളിച്ചുമാറ്റി യാണ് നിർമാണം. നിലവിൽ ഉറപ്പുള്ള കെട്ടിടം ഇല്ലാത്ത സാഹചര്യത്തിൽ കിടത്തി ചികിത്സ വളരെ ദുഷ്കരമായതിനാൽ  ഈ  പദ്ധതി ജനങ്ങൾക്കു വളരെയേറെ സഹായകരം ആകുമെന്നും പുതിയ ഒപി കെട്ടിടത്തിനായ് ആരോഗ്യ വകുപ്പ് മന്ത്രിയും , ദേശീയ ആരോഗ്യമിഷനും ആയി ചർച്ച നടത്തി വരുകയാണെന്നും   എം എൽ എ പറഞ്ഞു.മെഡിക്കൽ സർവീസസ് കോര്പറേഷനാണ് നിർമാണച്ചുമതല .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K