11 July, 2021 07:01:09 PM
കോട്ടയം ജില്ലയില്‍ ടിപിആര്‍ 9.48%: ആറ് പഞ്ചായത്തുകളില്‍ ടിപിആര്‍ 15ന് മുകളില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 ശതമാനം. 2021 ജൂലൈ 4 മുല്‍ 10 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലെ ശരാശരി കണക്കാണിത്. ഏറ്റവും കൂടുതല്‍ തിടനാട് പഞ്ചായത്തിലാണ്. 21.10 ശതമാനം. ടിപിആര്‍ 15 ന് മുകളിലുള്ള ആറ് തദ്ദേശസ്ഥാപനങ്ങളാണുള്ളത്. തിടനാട്, കുറിച്ചി, അയര്‍കുന്നം, പൂഞ്ഞാര്‍, മാടപ്പള്ളി, കുമരകം എന്നിവ.
ടിപിആര്‍ 10നും 15നും ഇടയിലുള്ള 29 തദ്ദേശസ്ഥാപനങ്ങളുണ്ട്. 27 പ്രദേശങ്ങളില്‍ ടിപിആര്‍ 5നും പത്തിനും ഇടയിലാണ്. അഞ്ചില്‍ താഴെയുള്ള 15 തദ്ദേശസ്ഥാപനങ്ങളുമുണ്ട്. ജൂലൈ 4 മുതല്‍ 10 വരെ കോട്ടയം ജില്ലയിലാകെ 45956 പരിശോദനകള്‍ നടത്തി. ഇവരില്‍ഡ 4357 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ഓരോ തദ്ദേശസ്ഥാപനത്തിന്‍റെ പരിധിയിലും നടത്തിയ പരിശോധനകളും കണ്ടെത്തിയ രോഗികളും ടിപിആര്‍ നിരക്കും ചുവടെ.