01 July, 2021 06:34:12 PM
കോട്ടയം ജില്ലയില്‍ വാക്സിനേഷന്‍ ബുക്കിംഗിന് നാളെ മുതല്‍ പുതിയ ക്രമീകരണം
കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം നാളെ (ജൂലൈ 2) നിലവില്‍ വരും.
വാക്സിനേഷന്‍റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ നിലവിലുള്ള സംവിധാനം.
ഇതിനു പകരം വാക്സിനേഷന്‍ നടക്കുന്ന 83 കേന്ദ്രങ്ങളില്‍ ജൂലൈ 3 മുതൽ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്ക് നാളെ (ജൂലൈ 2) വൈകുന്നേരം അഞ്ചു മുതല്‍ അടുത്ത രണ്ടാഴ്ച്ച ഏതു സമയത്തും ലഭ്യതയനുസരിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും.
രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നല്‍കും. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
ജില്ലയില്‍ ലഭ്യമായ വാക്സിന്‍ എല്ലാ കേന്ദ്രങ്ങളിലും തുല്യമായി എത്തിക്കും. കൂടുതല്‍ ഡോസ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റോക്ക് തീരുന്നതുമൂലം ഏതെങ്കിലും ദിവസം വാക്സിനേഷന്‍ നടക്കാതിരുന്നാല്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി വിവരം അറിയിക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ ഉള്ളതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കില്ല.
ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും. ബുക്കിംഗിന് മുന്‍പ് ഓരോ കേന്ദ്രത്തിലും നല്‍കുന്നത് ഏതു വാക്സിനാണെന്ന് അറിയാനാകും. രണ്ടാം ഡോസുകാര്‍ക്ക് ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തുക.
രണ്ടാം ഡോസുകാരും covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരും ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതു പ്രകാരം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെയോ വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ച് എസ്.എം.എസ് ലഭിക്കാതെയോ നേരിട്ട് കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കാനാവില്ല.
ജില്ലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3. അയര്‍ക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
4. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
5. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
6. ചങ്ങനാശേരി ജനറല്‍ ആശുപത്രി
7. മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍
8. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
13. പൂഞ്ഞാര്‍ ജി.വി.ആര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
14. കടനാട് സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍
15. കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
16. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
17. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
18. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
19. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
20. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
21. കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
22. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
23. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
24. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
25. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
26. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
27. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം
28. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
29.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍
30. കോട്ടയം മെഡിക്കല്‍ കോളേജ്
31. കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
32. ആറ്റമംഗലം പള്ളി ഹാള്‍
33. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
34. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
35. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
36. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം
37. മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
38. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
39. മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
40. മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം
41. മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
42. മൂന്നിലവ് നവജ്യോതി സ്കൂള്‍
43. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
44. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
45. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
46. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
47. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
48.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
49 പൈക പ്രാഥമികാരോഗ്യ കേന്ദ്രം
50. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
51. പാലാ ജനറല്‍ ആശുപത്രി
52. പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍
53. പാമ്പാടി താലൂക്ക് ആശുപത്രി
54. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
55. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
56. മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
57. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
59. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
59. പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
60. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് എല്‍.പി സ്കൂള്‍
61. രാമപുരം കമ്യൂണിറ്റി ഹാള്‍
62. സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
63. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം
64. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം.
65. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
66.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
67. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
68. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
69. തിടനാട് എന്‍.എസ്.എസ് ഓഡിറ്റോറിയം
70. തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍
71. തൃക്കൊടിത്താനം സാമൂഹികാരോഗ്യ കേന്ദ്രം
72.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
73. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
74. സെന്‍റ് സ്റ്റീഫന്‍സ് പള്ളി ഹാള്‍ ഉഴവൂര്‍
75. വൈക്കം താലൂക്ക് ആശുപത്രി
76. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
77. ചീരഞ്ചിറ ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍
78.വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
79. വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
80. വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
81. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം
82. വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
83. എം.ജി ടൗണ്‍ ഹാള്‍ പൊന്‍കുന്നം.