08 June, 2021 06:52:50 PM


കോട്ടയത്ത് നാളെ 22 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ഇന്ന് ഏഴ് മുതല്‍



കോട്ടയം: ജില്ലയില്‍ നാളെ (ജൂണ്‍ 9) 22 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ കോവാക്സിനും ഒരു കേന്ദ്രത്തില്‍ കോവി ഷീൽഡും നല്‍കും. 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഏഴു കേന്ദ്രങ്ങളില്‍ വീതം കോവിഷീല്‍ഡും കോവാക്സിനും നല്‍കും 


രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് കുത്തിവയ്പ്പ്. എല്ലാ വിഭാഗങ്ങളിലും വാക്സിന്‍ ലഭിക്കുന്നതിന്  www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. ഇന്ന്(ജൂണ്‍ എട്ട്) വൈകുന്നരേം ഏഴുമുതല്‍ ബുക്ക് ചെയ്യാം. 

 

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
3.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
4.പാമ്പാടി താലൂക്ക് ആശുപത്രി
5.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
6.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
7.വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം


45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ്  നല്‍കുന്ന കേന്ദ്രം

1. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം


40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1.എം.ഡി. സെമിനാരി സ്കൂള്‍ കോട്ടയം
2.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
3.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
4.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
5.പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
6.പൈക സാമൂഹികാരോഗ്യ കേന്ദ്രം
7.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം


40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് നല്‍കുന്ന കേന്ദ്രങ്ങള്‍

1.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
2.കാണക്കാരി കുടംബാരോഗ്യ കേന്ദ്രം
3.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
4.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
5.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
6.വൈക്കം താലൂക്ക് ആശുപത്രി
7.മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K