31 May, 2021 06:12:43 PM


കോട്ടയത്ത് കോവിഷീല്‍ഡ് വാക്സിന്‍ നാളെ 21 കേന്ദ്രങ്ങളില്‍; രജിസ്ട്രേഷന്‍ ഇന്ന് 7 മുതല്‍



കോട്ടയം: കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക്  കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 1) 21 കേന്ദ്രങ്ങളില്‍ നല്‍കും.  90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് ഒന്നാം ഡോസ് നല്കുക.


നാളെ (ജൂൺ 1) 21 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് എടുക്കേണ്ട 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ വിതരണവും നടക്കും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച്ച പിന്നിട്ടവര്‍ക്ക് സ്വീകരിക്കാം. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുക. വാക്സിന്‍ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രഷന്‍ ഉണ്ടാവില്ല.


വിതരണ കേന്ദ്രങ്ങളുടെ പട്ടിക 


കോവിഷീല്‍ഡ് 


1.അയര്‍ക്കുന്നം പ്രാഥിമാകാരോഗ്യ കേന്ദ്രം

2.പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍
3.ചീരഞ്ചിറ യു.പി. സ്കൂള്‍ 
4.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം 
5.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
6.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
7.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
8.മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
9.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
10.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
11.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
12.പായിപ്പാട് കുടുബാരോഗ്യ കേന്ദ്രം
13.പാറത്തോട്  പ്രാഥമികാരോഗ്യ കേന്ദ്രം
14.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
15.പുതുപ്പള്ളി സെന്‍റ് ജോര്‍ പള്ളി ഓഡിറ്റോറിയം
16.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
17.തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം
18.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
19.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
20.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

21.വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം


കോവാക്സിന്‍


1. അതിരന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. ചങ്ങനാശേരി ജനറല്‍ ആശുപത്രി

3. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

6. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

7. കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

8. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

11. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍ 

12.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

13. പാന്പാടി താലൂക്ക് ആശുപത്രി

14. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

15. പാറന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

16. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

17. തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം

18.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

19.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

20. വൈക്കം താലൂക്ക് ആശുപത്രി

21. വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K