26 May, 2021 06:36:12 PM


കനത്ത മഴ: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു; മണിമലയാറ്റില്‍ താഴുന്നു



കോട്ടയം: കനത്ത മഴ തുടരുന്നതിനിടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നു. ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിലുള്ള സ്കെയിലുകളില്‍ രാവിലെ മുതല്‍ ജലനിരപ്പ് ഉയരുന്നതായാണ് കാണിക്കുന്നത്. രാവിലെ 8 മണിക്ക് ചേരിപ്പാട് 10.480 ആയിരുന്നുവെങ്കില്‍ ഉച്ചക്ക് 12ന് 10.530 ഉം വൈകിട്ട് 4 മണിക്ക് 10.580 മീറ്ററും ആയി ജലനിരപ്പ് ഉയര്‍ന്നു. തീക്കോയിയില്‍ ഇത് യഥാക്രമം 99.96, 100.05, 100.08 എന്നീ നിലയിലാണ്.


ചേരിപ്പാട് 11.58ഉം തീക്കോയിയില്‍ 101.53 മീറ്ററുമാണ് മുന്നറിയിപ്പ് നില. അപകടനിലയിലെത്താന്‍ യഥാക്രമം 11.935ഉം 102.53 മീറ്ററും എത്തണം. തീവ്രവെള്ളപ്പൊക്കമാകാന്‍ യഥാക്രമം 15.08, 103.73 എന്നീ നിലകളില്‍ ജലനിരപ്പ് ഉയരണം.


അതേസമയം, മണിമലയാറ്റില്‍ രാവിലത്തേതിലും ജലനിരപ്പ് താഴുന്നതായാണ് കാണുന്നത്. മുണ്ടക്കയത്ത് രാവിലെ 57.645 ആയിരുന്നത് ഉച്ചക്ക് 57.545ഉം വൈകിട്ട് 57.195 മീറ്ററുമായി താഴ്ന്നു. മണിമലയില്‍ രാവിലെ 13.26 ആയിരുന്നത് ഉച്ചക്ക് 13.71 ആയി ഉയര്‍ന്നു. വൈകിട്ട് ഇത് 13.56 മീറ്ററായി താഴ്ന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K