24 May, 2021 05:43:40 PM


ഏറ്റുമാനൂരില്‍ കോവിഡ് പിടിപെട്ടത് 4570 പേര്‍ക്ക്: 29 മരണം; 372 പേര്‍ ചികിത്സയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 4570 പേര്‍ക്ക്. 29 പേരുടെ ജീവന്‍ പൊലിഞ്ഞു. രോഗവ്യാപനം തുടങ്ങി മെയ് 23 വരെയുള്ള കണക്കാണിത്. രോഗവ്യാപനം ശക്തമായി ഏറ്റുമാനൂരിനെ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചതിനു ശേഷം 4532 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 372 പേരാണ് ചികിത്സയിലുള്ളത്.


നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് നാലാം വാര്‍ഡില്‍ നിന്ന്. 292 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടു. ഏറ്റവും കുറവ് പതിനാറാം വാര്‍ഡിലാണ്. ഇവിടെ 65 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്ത് മൂന്നാം വാര്‍ഡായ വള്ളിക്കാട് ആണ്. ഇവിടെ 219 പേര്‍ക്കാണ് രോഗബാധയുണ്ടായത്.


7775 പേരാണ് പ്രാഥമികസമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 7485 പേരെ പരിശോധിച്ചതില്‍ 1985 പേരും പോസിറ്റീവ് ആയി.  290 പേരെ പരിശോധനയ്ക്ക് വിധേയമാക്കാനുണ്ട്. 4224 പേര്‍ക്ക് ആന്‍റിജനും 3261 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയുമാണ് നടത്തിയത്. ഓരോ വാര്‍ഡിലും ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ചുവടെ. 


വാര്‍ഡ് 1 - 167, വാര്‍ഡ് 2 - 167, വാര്‍ഡ് 3 - 219, വാര്‍ഡ് 4 - 292, വാര്‍ഡ് 5 - 149, വാര്‍ഡ് 6 - 121, വാര്‍ഡ് 7 - 199, വാര്‍ഡ് 8 - 138, വാര്‍ഡ് 9 - 168, വാര്‍ഡ് 10 - 149, വാര്‍ഡ് 11 - 151, വാര്‍ഡ് 12 - 174, വാര്‍ഡ് 13 - 148, വാര്‍ഡ് 14 - 135, വാര്‍ഡ് 15 - 91, വാര്‍ഡ് 16 - 65, വാര്‍ഡ് 17 - 86, വാര്‍ഡ് 18 - 110, വാര്‍ഡ് 19 - 127, വാര്‍ഡ് 20 - 115, വാര്‍ഡ് 21 - 137, വാര്‍ഡ് 22 - 153, വാര്‍ഡ് 23 - 110, വാര്‍ഡ് 24 - 91, വാര്‍ഡ് 25 - 88, വാര്‍ഡ് 26 - 106, വാര്‍ഡ് 27 - 95, വാര്‍ഡ് 28 - 69, വാര്‍ഡ് 29 - 109, വാര്‍ഡ് 30 - 98, വാര്‍ഡ് 31 - 91, വാര്‍ഡ് 32 - 91, വാര്‍ഡ് 33 - 163, വാര്‍ഡ് 34 - 118, വാര്‍ഡ് 35 - 80
ആകെ - 4570




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K