20 May, 2021 08:05:18 PM
കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയ്ക്ക് തുടക്കം
കോട്ടയം: നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയ്ക്ക് തുടക്കം. കോവിഡ് മുക്തരായ രോഗികളില്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ തുടര്‍ന്നും കണ്ടുവരുന്ന സാഹചര്യത്തിലാണ് 'പ്രത്യാശ' എന്ന പേരില്‍ പ്രത്യേക ഔട്ട് പേഷ്യന്‍റ് വിഭാഗം ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജി വില്‍ബര്‍, കൗണ്‍സിലര്‍ ഷൈനി, ആശുപത്രി സൂപ്രണ്ട് ഡോ.ഗീതാ കെ.ശ്രീനിവാസന്‍, ആര്‍എംഓ ഡോ സ്മിത പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 2 മണി വരെയാണ് പരിശോധനാസമയം. ഇതിന്‍റെ ഭാഗമായി എല്ലാവിധ ലാബ് പരിശോധനാസൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.