19 May, 2021 05:11:07 PM


കോവിഡ് വ്യാപനം: ഏറ്റുമാനൂരില്‍ റോഡുകള്‍ അടച്ചു; നിയന്ത്രണങ്ങള്‍ ശക്തമാക്കി



ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ദ്ധിച്ചതോടെ ജില്ലയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ലോക് ഡൌണ്‍ നിലനില്‍ക്കെ തന്നെ കണ്ടയ്ന്‍മെന്‍റ് സോണുകളില്‍ യാത്ര പൂര്‍ണ്ണമായും നിരോധിച്ച് റോഡുകള്‍ കെട്ടിയടച്ചു.  മുന്നറിയിപ്പില്ലാതെ റോഡുകള്‍ ബ്ലോക്ക് ചെയ്തതോടെ പല ആവശ്യങ്ങള്‍ക്കായി വീട് വിട്ട് പുറത്തിറങ്ങിയ പലര്‍ക്കും തിരിച്ച് പോകാന്‍ മറ്റ് വള‍ഞ്ഞ വഴികളെ ആശ്രയിക്കേണ്ടിവന്നു.


ഏറ്റുമാനൂര്‍ നഗരസഭാപരിധിയിലെ ഒട്ടുമിക്കറോഡുകളും അടച്ചു. നഗരത്തിലെ പ്രധാന റോഡുകളായ അതിരമ്പുഴ റോഡും പേരൂര്‍ റോഡും അടച്ചിരിക്കുകയാണ്. എം.സി.റോഡിലൂടെയും പാലാ റോഡിലൂടെയുമാണ് ഇപ്പോള്‍ യാത്ര തടസമില്ലാതെ അനുവദിച്ചിരിക്കുന്നത്.


ലോക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ ഇറങ്ങിനടക്കുന്നത് കൂടുതലാണ്. 4, 5 ഉള്‍പ്പെടെയുള്ള പല വാര്‍ഡുകളിലും രോഗവ്യാപനം നിയന്ത്രണാതീതമായി. അതിനാലാണ് ജില്ലാ കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സഹായത്തോടെ റോഡുകള്‍ എല്ലായിടത്തും അടയ്ക്കുന്നതെന്ന് നഗരസഭാ അധ്യക്ഷ ലൌലി ജോര്‍ജ് പറഞ്ഞു. എന്നാല്‍ അടക്കുന്നത് പൂര്‍ത്തിയായിട്ടില്ലെന്നും രോഗവ്യാപനം പരിശോധിച്ച് റോഡുകള്‍ ഒന്നൊന്നായി അടച്ചുവരികയാണെന്നും ലൌലി ജോര്‍ജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.7K