17 May, 2021 07:05:42 PM
കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില; ഏഴ് സ്ഥാപനങ്ങൾക്കെതിരെ കേസ്
കോട്ടയം: കോവിഡ് പ്രതിരോധ സാമഗ്രികള്‍ അമിത വിലയ്ക്ക് വില്‍പ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളേജ്, പാലാ, കൊല്ലപ്പള്ളി, ഏറ്റുമാനൂര്‍, പേരൂര്‍കവല, ചങ്ങനാശ്ശേരി, മണിമല എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കൺട്രോളർ അനില്‍കുമാര്‍ പറഞ്ഞു. വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കാവുന്നതാണ്. നമ്പറുകള്‍ ചുവടെ.
ഡെപ്യൂട്ടി കൺട്രോളർ - 8281698044, 8281698051
അസിസ്റ്റന്‍റ് കൺട്രോളർ - 8281698045
ഇൻസ്പെക്ടർമാര്‍ :
കോട്ടയം - 8281695046
പാലാ-8281695049
കാഞ്ഞിരപ്പള്ളി- 82826980 50
ചങ്ങനാശേരി-8282698041
വൈക്കം- 8281698048