02 May, 2021 01:03:04 PM


ജോസും ജോര്‍ജും വീണു; കോട്ടയത്ത് ഒമ്പതില്‍ അഞ്ചും പിടിച്ചെടുത്തത് എല്‍ഡിഎഫ്

കോട്ടയം: ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളില്‍ അഞ്ചും എല്‍ഡിഎഫ് കൈപ്പിടിയില്‍ ഒതുക്കി. വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍ഡിഎഫിനെ തുണച്ചത്. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയും സിറ്റിംഗ് എംഎല്‍എ ജയരാജ് പ്രതിനിധീകരിക്കുന്നതുമായ കാഞ്ഞിരപ്പള്ളി, മുമ്പ് കേരളാ കോണ്‍ഗ്രസ് എം മണ്ഡലമായിരുന്ന ചങ്ങനാശ്ശേരി, പി.സി.ജോര്‍ജിന്‍റെ പൂഞ്ഞാര്‍ എന്നിവിടങ്ങളാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത ജില്ലയിലെ മറ്റ് മണ്ഡലങ്ങള്‍.

 

ആകെ 66 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് നിലയും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ വിവരവും ചുവടെ.


പാലാ:


ആകെ വോട്ടര്‍മാര്‍ - 184857, പോള്‍ ചെയ്തത് - 134126, വോട്ടിംഗ് ശതമാനം - 72.56



മാണി സി. കാപ്പൻ വിജയിച്ചു. ഭൂരിപക്ഷം - 15378

ജോസ് കെ മാണി (എല്‍ഡിഎഫ് - കേരളാ കോണ്‍ എം) - 54418

മാണി സി കാപ്പന്‍ (യുഡിഎഫ് സ്വതന്ത്രന്‍) - 69804

പ്രമീളാദേവി ജെ (ബിജെപി) - 10869

 

കടുത്തുരുത്തി:


ആകെ വോട്ടര്‍മാര്‍ - 187725, പോള്‍ ചെയ്തത് - 127749, വോട്ടിംഗ് ശതമാനം - 68.05



അഡ്വ. മോന്‍സ് ജോസഫ് ജയിച്ചു

സ്റ്റീഫന്‍ ജോര്‍ജ് (കേരളാ കോണ്‍ - എം) - 53819

അഡ്വ. മോന്‍സ് ജോസഫ് (കേരളാ കോണ്‍ - ജെ) - 57856

ലിജിന്‍ ലാല്‍ (ബിജെപി) - 11419


ഏറ്റുമാനൂര്‍:


ആകെ വോട്ടര്‍മാര്‍ - 168034, പോള്‍ ചെയ്തത് - 122647, വോട്ടിംഗ് ശതമാനം - 72.99



വി.എന്‍.വാസവന്‍ ജയിച്ചു

വി.എന്‍.വാസവന്‍ (സിപിഎം) - 58289

അഡ്വ.പ്രിന്‍സ് ലൂക്കോസ് (കേരളാ കോണ്‍ - ജോസഫ്) - 43986

ടി.എന്‍.ഹരികുമാര്‍ (ബിജെപി) - 13746

ലതികാ സുഭാഷ് (സ്വതന്ത്ര) - 7624


ചങ്ങനാശ്ശേരി:


ആകെ വോട്ടര്‍മാര്‍ - 171497, പോള്‍ ചെയ്തത് - 120562, വോട്ടിംഗ് ശതമാനം - 70.30



ജോബ് മൈക്കിള്‍ ജയിച്ചു

ജോബ് മൈക്കിള്‍ (കേരളാ കോണ്‍ - എം) - 54244

വി.ജെ.ലാലി (കേരളാ കോണ്‍ - ജോസഫ്) - 47997

അഡ്വ.ജി.രാമന്‍ നായര്‍ (ബിജെപി) - 14106


കോട്ടയം:


ആകെ വോട്ടര്‍മാര്‍ - 165261, പോള്‍ ചെയ്തത് - 119937, വോട്ടിംഗ് ശതമാനം - 72.57



തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയിച്ചു

അഡ്വ.അനില്‍കുമാര്‍ (എല്‍ഡിഎഫ് - സിപിഎം) - 46658

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (യുഡിഎഫ് - കോണ്‍ഗ്രസ്) - 65401

മിനര്‍വ മോഹന്‍ (ബിജെപി) - 8611


പുതുപ്പള്ളി:


ആകെ വോട്ടര്‍മാര്‍ - 175959, പോള്‍ ചെയ്തത് - 128842, വോട്ടിംഗ് ശതമാനം - 73.22



ഉമ്മന്‍ചാണ്ടി ജയിച്ചു

ജെയ്ക്ക് സി തോമസ് (എല്‍ഡിഎഫ് - സിപിഎം) - 44278

ഉമ്മന്‍ചാണ്ടി (യുഡിഎഫ് - കോണ്‍ഗ്രസ്) - 50626

എന്‍.ഹരി (ബിജെപി) - 9786


വൈക്കം:


ആകെ വോട്ടര്‍മാര്‍ - 164469, പോള്‍ ചെയ്തത് - 124356, വോട്ടിംഗ് ശതമാനം - 75.61



സി.കെ.ആശ ജയിച്ചു ഭൂരിപക്ഷം - 29122

സി.കെ.ആശ (എല്‍ഡിഎഫ് - സിപിഐ) - 71388

ഡോ.പി.ആര്‍.സോന (യുഡിഎഫ് - കോണ്‍ഗ്രസ്) - 42266

അജിതാ സാബു (ബിഡിജെഎസ്) - 11953


കാഞ്ഞിരപ്പള്ളി:


ആകെ വോട്ടര്‍മാര്‍ - 186682, പോള്‍ ചെയ്തത് - 134649, വോട്ടിംഗ് ശതമാനം - 72.13



ഡോ.എന്‍.ജയരാജ് ജയിച്ചു

ഡോ.എന്‍.ജയരാജ് (എല്‍ഡിഎഫ് - കേരളാ കോണ്‍ എം) - 60299

ജോസഫ് വാഴയ്ക്കന്‍ (യുഡിഎഫ് - കോണ്‍ഗ്രസ്) - 46596

അല്‍ഫോന്‍സ് കണ്ണന്താനം (ബിജെപി) - 29157


പൂഞ്ഞാര്‍:


ആകെ വോട്ടര്‍മാര്‍ - 189091, പോള്‍ ചെയ്തത് - 137033, വോട്ടിംഗ് ശതമാനം - 72.47



അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ജയിച്ചു

അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ (എല്‍ഡിഎഫ് - കേരളാ കോണ്‍ എം) - 58668

അഡ്വ.ടോമി കല്ലാനി (യുഡിഎഫ് - കോണ്‍ഗ്രസ്) - 34633

പി.സി.ജോര്‍ജ് (ജനപക്ഷം) - 41851

എം.പി.സെന്‍ (ബിഡിജെഎസ്) - 2965




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K