02 May, 2021 10:22:25 AM
കോട്ടയത്ത് നാലിടത്ത് എല്‍ഡിഎഫ് മുന്നില്‍; പാലായില്‍ കാപ്പന്‍ 6223 വോട്ടിന് മുന്നില്‍
updated 12.06 pm
കോട്ടയം: കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടെ നാലിടത്ത് എല്‍ഡിഎഫ് മുന്നില്‍. സിറ്റിംഗ് എംഎല്‍എമാരായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, എന്‍.ജയരാജ്, സി.കെ. ആശ എന്നിവര്‍ മുന്നില്‍. വൈക്കത്ത് സി.കെ.ആശ 17848 വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ലീഡ് നില തുടരുന്നത് ആശയാണ്.
ഏറ്റുമാനൂരില്‍ ആദ്യം സിപിഎമ്മിലെ വി.എന്‍.വാസവന് ആയിരുന്നു ലീഡ്. വാസവനെ വെട്ടി 1177 വോട്ടിന് ലീഡ് ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസിലെ പ്രിന്‍സ് ലൂക്കോസിന്‍റെ ലീഡ് പിന്നീട് 313 ആയി കുറഞ്ഞു. വീണ്ടും അത് 94 ആയി കുറഞ്ഞു. പാലായില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ ലീഡ് കൂട്ടികൂട്ടി തേരോട്ടം തുടരുന്നു. നിലവില്‍ 7854 വോട്ടിന്‍റെ ലീഡാണ് അദ്ദേഹത്തിന്.
പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എല്‍ഡിഎഫ് തേരോട്ടം തുടരുന്നു. 5707 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലവില്‍ എല്‍ഡിഎഫിലെ സെബാസ്റ്റാൻ കുളത്തുങ്കലിനുള്ളത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് എണ്ണി കഴിഞ്ഞപ്പോൾ എല്‍ഡിഎഫിലെ സെബാസ്റ്റാൻ കുളത്തുങ്കലിന് 14838ഉം യുഡിഎഫിലെ ടോമി കല്ലാനിക്ക് 9286 വോട്ടും ലഭിച്ചപ്പോള്‍ പി.സി.ജോര്‍ജിന് ലഭിച്ചത് 7925 വോട്ടുകളായിരുന്നു.
ചങ്ങനാശ്ശേരിയില്‍ നാല് റൗണ്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 4098 വോട്ട് ലീഡ് ചെയ്ത എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോബ് മൈക്കിള്‍ 19570 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ജെ.ലാലി 15472 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജി.രാമന്‍ നായര്‍ 3776 വോട്ടുകളും നേടി. എന്നാല്‍ അഞ്ചാം റൗണ്ട് മാടപ്പള്ളി പഞ്ചായത്ത് എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് 3152 വോട്ടുകളായി കുറഞ്ഞു. അഡ്വ.ജോബ് മൈക്കിളിന്‍റെ ലീഡ് 2824 ആയി വീണ്ടും കുറഞ്ഞു.
ലീഡ് നില മണ്ഡലം, സ്ഥാനാര്‍ഥി, ലീഡ് എന്ന ക്രമത്തില്‍ ചുവടെ.
ചങ്ങനാശേരി: ജോബ് മൈക്കിള്‍ (എല്‍ഡിഎഫ് - കേരളാ കോണ്‍ഗ്രസ് എം) - 2824
ഏറ്റുമാനൂര്‍: പ്രിന്‍സ് ലൂക്കോസ് (യുഡിഎഫ് - കേരള കോണ്‍ഗ്രസ് ജെ) - 313
കടുത്തുരുത്തി: മോന്‍സ് ജോസഫ് (യുഡിഎഫ് - കേരള കോണ്‍ഗ്രസ് ജെ) - 828
കാഞ്ഞിരപ്പള്ളി : എന്‍. ജയരാജ് (എല്‍ഡിഎഫ് - കേരളാ കോണ്‍ഗ്രസ് എം) - 8296
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (യുഡിഎഫ് - കോണ്‍ഗ്രസ്) - 8509
പാലാ: മാണി സി. കാപ്പന്‍ (യുഡിഎഫ് സ്വതന്ത്രന്‍) - 7854
പൂഞ്ഞാര്‍: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (എല്‍ഡിഎഫ് - കേരളാ കോണ്‍ഗ്രസ് എം) - 4365
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി (യുഡിഎഫ് - കോണ്‍ഗ്രസ്) - 2805
വൈക്കം: സി.കെ. ആശ (എല്‍ഡിഎഫ് - സിപിഐ) - 17848