28 April, 2021 11:17:26 PM


കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍; 34 തദ്ദേശ സ്ഥാപനങ്ങൾക്ക് 1.22 കോടി അനുവദിച്ചു

കോട്ടയം : കോവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി  34 തദ്ദേശ സ്ഥാപനങ്ങൾക്ക് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 1.22 കോടി  രൂപ മുന്‍കൂര്‍ ഫണ്ടായി  അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്കും ബ്ലോക്കുക്കൾക്കും അഞ്ച് ലക്ഷം വീതവും   ഗ്രാമ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം വീതവുമാണ്  അനുവദിച്ചിട്ടുള്ളത്.


എല്ലാ മുനിസിപ്പാലിറ്റികൾക്കും  ഉഴവൂർ, കാഞ്ഞിരപ്പള്ളി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകൾക്കുമായി  50 ലക്ഷം രൂപയും 24 ഗ്രാമ പഞ്ചായത്തുകൾക്കായി  72 ലക്ഷം രൂപയും ലഭ്യമാക്കാൻ നടപടിയായി. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കുമരകം,
കുറിച്ചി, മണർകാട്, മാഞ്ഞൂർ, പായിപ്പാട്, പാമ്പാടി , പാറത്തോട്, എരുമേലി, മുളക്കുളം, വെച്ചൂർ, ഭരണങ്ങാനം,കടനാട്, കല്ലറ, കാണക്കാരി, കൂരോപ്പട, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിരുവാർപ്പ്, തൃക്കൊടിത്താനം, വാകത്താനം, അകലക്കുന്നം എന്നീ ഗ്രാമ പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നിധി മാനദണ്ഡങ്ങൾ പ്രകാരം തുക ചിലവഴിച്ച് വിനിയോഗ സർട്ടിഫിക്കറ്റ് നിശ്ചിത സമയ പരിധിക്കുള്ളിൽ സമർപ്പിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കളക്ടർ നിർദ്ദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K