19 April, 2021 03:40:33 PM
കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് അടച്ചു; 45ല്‍ 38 ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവ്
കാഞ്ഞിരപ്പള്ളി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയർ സ്റ്റേഷൻ താത്കാലികമായി അടച്ചു. സ്റ്റേഷനിലെ 38 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവാണ്. 45 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ശേഷിക്കുന്നവരും കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. ഇവരിൽ ചിലർക്കും രോഗലക്ഷണങ്ങളുണ്ട്.
സ്റ്റേഷൻ അടച്ചതോടെ താത്കാലികമായി പകരം സംവിധാനം ഒരുക്കാൻ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. രോഗം പിടിപെട്ടവരിൽ പലരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരും മുൻപ് കോവിഡ് വന്നുപോയവരുമാണ്. ഇത്രവലിയ തോതിൽ സ്റ്റേഷനിൽ എങ്ങനെ രോഗവ്യാപനമുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പലർക്കും രോഗലക്ഷണങ്ങൾ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയരായത്.