06 April, 2021 09:43:24 PM
കോട്ടയം ജില്ലയില്‍ 72.13 ശതമാനം പോളിംഗ് ; ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം വൈക്കത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ 72.13 ശതമാനം പോളിംഗ്. ഏപ്രില്‍ 6ന് രാത്രി 9.30 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149496 പേരാണ് പോളിംഗ് ബൂത്തുകളില്‍ വോട്ടു ചെയ്തത്. ഇതില്‍ 586193 പുരുഷന്‍മാരും 563298 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട അഞ്ചു പേരും ഉള്‍പ്പെടുന്നു.
പുരുഷന്‍മാരില്‍ 75.33 ശതമാനവും സ്ത്രീകളില്‍ 69.07 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരില്‍ 50 ശതമാനവും വോട്ടു ചെയ്തു. വൈക്കം മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം. ഇവിടെ 75.51 ശതമാനം പേര്‍ വോട്ടു ചെയ്തു. 68.02 പേര്‍ വോട്ടു ചെയ്ത കടുത്തുരുത്തി മണ്ഡലമാണ് പോളിംഗ് ശതമാനത്തില്‍ പിന്നില്‍.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി വോട്ടെണ്ണല്‍ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. സീല്‍ ചെയ്ത സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 2406 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും ഹരിത പെരുമാറ്റച്ചട്ടവും പാലിച്ചായിരുന്നു പോളിംഗ്.
പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 1092 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും 23 ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് സൗകര്യത്തോടെ സിസിടിവിയും സജ്ജീകരിച്ചു. ഐടി മിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമില്‍ ദൃശ്യങ്ങള്‍ തത്സമയം പരിശോധിച്ചു. 45 മാതൃകാ ബൂത്തുകളും വനിതകള്‍ നിയന്ത്രിക്കുന്ന ഒന്‍പതു ബൂത്തുകളും ജില്ലയില്‍ ഉണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് വിവരം ചുവടെ. മണ്ഡലം, ആകെ വോട്ട്, പോള്‍ ചെയ്തത്, ശതമാനം എന്ന ക്രമത്തില്‍
വൈക്കം-164469, 124201, 75.51
പുതുപ്പള്ളി- 175959, 128842, 73.22
ഏറ്റുമാനൂര്‍-168034, 122471, 72.88
കോട്ടയം-165261, 119937, 72.57
പാലാ-184857, 134111, 72.54
പൂഞ്ഞാര്‍-189091, 137040, 72.47
കാഞ്ഞിരപ്പള്ളി-186682, 134644, 72.12
ചങ്ങനാശേരി-171497, 120556, 70.29
കടുത്തുരുത്തി -187725, 127694, 68.02