23 March, 2021 06:34:48 PM


കോട്ടയം ജില്ലയില്‍ ഒന്‍പതു ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍.


പാലാ - സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിഴതടിയൂര്‍ (125)
കടുത്തുരുത്തി- സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുര്യനാട് (96)
വൈക്കം- സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്.എസ് (വടക്കേ കെട്ടിടത്തിന്റെ കിഴക്കുഭാഗം-85)
ഏറ്റുമാനൂര്‍- കെ.ഇ. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാനം (37)
കോട്ടയം- എം.ഡി. എച്ച്.എസ്.എസ് കോട്ടയം (70)
പുതുപ്പള്ളി- ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി (135)
ചങ്ങനാശേരി- കുറിച്ചി വില്ലേജ് ഓഫീസിനു സമീപത്തെ അങ്കണവാടി (23)
കാഞ്ഞിരപ്പള്ളി- ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് വാഴൂര്‍ (50)
പൂഞ്ഞാര്‍- സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ആനക്കല്ല് (വടക്കുഭാഗം-68) 


അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒന്‍പത് വോട്ടിംഗ് കേന്ദ്രങ്ങള്‍


അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ട ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ തപാല്‍ വോട്ടിംഗ് കേന്ദ്രം വീതം നിര്‍ണയിച്ചു. നേരത്തെ  12 ഡി ഫോറം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിച്ചവര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഈ കേന്ദ്രങ്ങളില്‍ എത്തി തപാല്‍ വോട്ടു ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. 


ഫോറത്തില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് വോട്ടിംഗ് കേന്ദ്രം സംബന്ധിച്ച വിവരം ഫോണില്‍ മെസേജായി ലഭിക്കും. ഫോണ്‍ നമ്പര്‍ കുറിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന അറിയിപ്പ് നല്‍കും. വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം. വോട്ടിംഗ് തീയതിയും വോട്ടര്‍മാരുടെ പട്ടികയും അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ അറിയിക്കും. തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കുന്നതിന് ഫോറം 10ല്‍ അപേക്ഷ നല്‍കണം.


ഓരോ മണ്ഡലത്തിലെയും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. മണ്ഡലം, പോളിംഗ് സ്റ്റേഷന്‍  എന്ന ക്രമത്തില്‍. 


പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

കടുത്തുരുത്തി-സെന്റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട് 

വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം

ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ

കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ എല്‍.പി.എസ് കോട്ടയം

പുതുപ്പള്ളി-പി.ടി.എം എച്ച്.എസ്.എസ് വെള്ളൂര്‍ പാമ്പാടി

ചങ്ങനാശേരി-ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴൂര്‍

പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ആനക്കല്ല് 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K