16 March, 2021 10:17:04 PM
ഏറ്റുമാനൂരിൽ ബുധനാഴ്ച 1000 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും
ഏറ്റുമാനൂർ: ക്രിസ്തുരാജ പളളി ഓഡിറ്റോറിയത്തിൽ മാര്‍ച്ച് 17ന് ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.
മുൻഗണനാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് തത്സമയം രജിസ്റ്റർ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ (രണ്ടാമത്തെ ഡോസ്), കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിനു മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഈപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.
cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം. ഏറ്റുമാനൂർ നഗരസഭയുടെ ഓരോ വാർഡിൽ നിന്നും 50 മുതിർന്ന പൗരൻന്മാരെ വീതമാണ് മാർച്ച് 17 ന് വാക്സിനേഷനായി പ്രതീക്ഷിക്കുന്നത്. വാക്സിനേഷന് വരുന്നവർ ഫോൺ നമ്പർ, ആധാർ കാർഡ് എന്നിവ കൈവശം കരുതണമെന്ന് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കൽ കോളേജ് ഫാമിലി ഹെൽത്ത് സെന്‍റര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ഗീതാദേവി അറിയിച്ചു.