05 March, 2021 01:39:16 PM


വി.എൻ.വാസവൻ ഏറ്റുമാനൂരിൽ ഇടതു സ്ഥാനാർത്ഥി; സുരേഷ്കുറുപ്പിന് ഇളവില്ല



കോട്ടയം: വി.എൻ.വാസവൻ ഏറ്റുമാനൂരിൽ ഇടതു സ്ഥാനാർത്ഥി. രണ്ട് തവണ നിയമസഭയിലേക്കും ഒരിക്കല്‍ ലോക്സഭയിലേക്കും മത്സരിച്ച വാസവന് സിപിഎം സംസ്ഥാന കമ്മറ്റി ഇളവ് നൽകിയെന്നും രണ്ടു തവണ അടുപ്പിച്ച് നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച അഡ്വ.കെ. സുരേഷ് കുറുപ്പിന് പ്രത്യേക ഇളവില്ലെന്നുമാണ് റിപ്പോര്‍ട്ട്.


2006ല്‍ കോട്ടയത്തുനിന്നും എംഎല്‍എ ആയി വിജയിച്ച വി.എന്‍.വാസവന്‍ അന്ന് കോണ്‍ഗ്രസിലെ അജയ് തറയിലിനെ 482 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വാസവന് 47731 വോട്ടും അജയ് തറയിലിന് 47249 വോട്ടും ലഭിച്ചിരുന്നു. 2011ല്‍ വി.എന്‍.വാസവനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണല്‍ കോട്ടയത്തിന്‍റെ പ്രതിനിധിയായി.  തിരുവഞ്ചൂരിന് 53825ഉം വാസവന് 53114 വോട്ടും ലഭിച്ചു. തിരുവഞ്ചൂരിന്‍റെ ഭൂരിപക്ഷം 711 വോട്ടുകളായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ ഭൂരിപക്ഷം 33632 ആയി ഉയര്‍ത്തി. റജി സക്കറിയാ ആയിരുന്ന വാസവന് പകരം തിരുവഞ്ചൂരിനോട് ഏറ്റുമുട്ടിയത്.


2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച വാസവന്‍ കേരളാ കോണ്‍ഗ്രസ് (എം)ലെ തോമസ് ചാഴികാടനോട് 106259 വോട്ടിന് പരാജയപ്പെട്ടു. ചാഴികാടന് 421046 വോട്ടും വാസവന് 314787 വോട്ടും ലഭിച്ചു. അതേസമയം, 124831 വോട്ടുകള്‍ പോള്‍ ചെയ്ത ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് തോമസ് ചാഴികാടന് 55356 വോട്ടും വാസവന് 46911 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി.സി.തോമസിന് 20112 വോട്ടും ലഭിച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K