20 February, 2021 08:47:11 PM
നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ 2406 പോളിംഗ് സ്‌റ്റേഷനുകള്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ജില്ലയില്‍ 2406 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും. സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ എണ്ണം പരമാവധി ആയിരമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള 1564 പോളിംഗ് സ്‌റ്റേഷനുകള്‍ക്കു പുറമെ 842 സ്റ്റേഷനുകള്‍ അധികമായി സജ്ജീകരിക്കുന്നത്. ഇതില്‍ 59 എണ്ണം താത്ക്കാലികമായി നിര്‍മ്മിക്കും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ആവശ്യമുള്ളിടത്ത് ബയോ ടോയ്ലറ്റുകള്‍ ഒരുക്കും. 80 വയസിന് മുകളിലുള്ളവര്‍ക്കും കോവിഡ് ചികിത്സയിലും ക്വാറന്‍റയിനിലും കഴിയുന്നവര്‍ക്കും വോട്ടര്‍ പട്ടികയിലെ അംഗപരിമിതര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കും. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക ഫെബ്രുവരി 24നകം തയ്യാറാക്കും.
ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം ചുവടെ. നിലവിലുള്ളവ, അധികമായി സജ്ജമാക്കുന്നവ, ആകെ എന്ന ക്രമത്തില്‍
1. പാലാ- 176 , 108, 284
2. കടുത്തുരുത്തി - 179, 112, 291
3. വൈക്കം - 159, 90, 249
4. ഏറ്റുമാനൂര്‍ - 165, 91, 256
5. കോട്ടയം - 171, 70, 241
6. പുതുപ്പള്ളി - 182, 74, 256
7. ചങ്ങനാശേരി - 172, 86, 258
8. കാഞ്ഞിരപ്പള്ളി - 181, 98, 279
9. പൂഞ്ഞാര്‍ - 179, 113, 292
ആകെ -1564, 842, 2406
റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇവര്‍
കോട്ടയം ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാറായി താഴെ പറയുന്നവരെ ചുമതലപ്പെടുത്തി.
പാലാ - ജെസി ജോണ്‍ (ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍)
കടുത്തുരുത്തി - ടി.കെ. വിനീത് (ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍)
വൈക്കം - വി.ആര്‍. സോണിയ (പ്രിൻസിപ്പൽ കൃഷി ഓഫീസർ)
ഏറ്റുമാനൂര്‍ - ടി.എസ്. സതീഷ് കുമാര്‍ (സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ)
കോട്ടയം - എം. വേണുഗോപാല്‍ (പുഞ്ച സ്പെഷ്യൽ ഓഫീസർ)
പുതുപ്പള്ളി - രാജീവ് കുമാര്‍ ചൗധരി (സബ് കളക്ടര്‍)
ചങ്ങനാശേരി - പി.എസ്. സ്വര്‍ണ്ണമ്മ (ഡെപ്യൂട്ടി കളക്ടർ എൽ.എ )
കാഞ്ഞിരപ്പള്ളി - കെ.കെ. വിമല്‍രാജ് (എ.ഡി.സി ജനറൽ)
പൂഞ്ഞാര്‍ - ആന്‍റണി സ്‌കറിയ (ആർ.ഡി.ഒ പാലാ)