27 December, 2020 06:45:01 PM
പാലാ നഗരസഭ: ചെയർമാൻ പദവി ഒരു വർഷം സിപിഎമ്മിന് കൊടുക്കാൻ ധാരണ

പാലാ: പാലാ നഗരസഭയിൽ ഒരു വർഷം ചെയർമാൻ പദവി സി.പി. എം ന് കൊടുക്കാൻ ഇടതു മുന്നണി യോഗത്തിൽ ധാരണയായി. പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി സി. പി. എം. അധികാരത്തിൽ വരും.
ഇത്തവണ വാർഡ് 15 ൽ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തോടെ പാർട്ടി ചിഹ്നത്തിൽ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടം ചെയർമാനാകും. ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം. നടുവിലെ ഒരു വർഷമാണ് സി. പി. എംന് കിട്ടുക.