12 December, 2020 01:12:48 AM
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ മരിച്ചു

കോട്ടയം: പാചകവാതകത്തിൽ നിന്നു തീപടർന്ന് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ വെന്തുമരിച്ചു. കുടമാളൂർ അന്പാടി ഷെയർ വില്ലയിൽ ടി.ജി. ജെസി (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ് ജെസി.
സിഎംഎസ് കോളജ് റിട്ട. വൈസ്പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയായ ജെസി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ആറിനു രാത്രി 11നാണ് അപകടമുണ്ടായത്.
മാത്യുവും ജെസിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതോടെ ജെസി അടുക്കളയിൽ എത്തി ലൈറ്റിട്ടപ്പോൾ തീ ആളിക്കത്തുകയായിരുന്നു. അപകടത്തിൽ ഗ്യാസ് സ്റ്റൗ കത്തിയമർന്നു.
ഗ്യാസ് അടുപ്പിൽനിന്നാണു വാതകം ചോർന്നതെന്ന് സംശയിക്കുന്നതായി ഫോറൻസിക്, പെട്രോളിയം കന്പനി അധികൃതർ പറഞ്ഞു.