13 November, 2020 09:02:51 AM
പേരൂര്‍ ബൈപാസ് റോഡില്‍ കാർ ഓട്ടോയിലിടിച്ചു രണ്ട് പേർക്ക് പരിക്ക്

ഏറ്റുമാനൂർ: പേരൂരിൽ പാൽ കയറ്റിവന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ തിരുവഞ്ചൂർ സ്വദേശി വിനീതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ കൂത്താട്ടുകുളം പുളിയാനിക്കല്‍ ആകാശ് തോമസ് ഉതുപ്പ് (21)ന് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
വെള്ളിയാഴ്ച പുലർച്ചെ 5.30 മണിയോടെ ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ പുളിമൂട് കവലയ്ക്ക് സമീപമായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വന്ന കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ പിന്‍ഭാഗവും കാറിന്‍റെ മുന്‍വശവും പൂര്‍ണ്ണമായും തകര്‍ന്നു.