09 November, 2020 01:20:59 PM
മോനിപ്പള്ളിയില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം; മരിച്ചത് അച്ഛനും മകനും

കുറവിലങ്ങാട്: എം.സി.റോഡില്‍ മോനിപ്പള്ളി ജംഗ്ഷനില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന അച്ഛനും മകനുമാണ് മരിച്ചത്. ആലപുരം കോലടിയില്‍ രാജീവ് (50), മകന്‍ മിഥുന്‍ (24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പകല്‍ 12 മണിക്കുശേഷമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു. വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല.