08 November, 2020 08:50:55 PM
ശക്തമായ കാറ്റില്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍നാശനഷ്ടം

കോട്ടയം: ശക്തമായ കാറ്റില്‍ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, ആറ്റുചിറ ഭാഗങ്ങളില്‍ നാശനഷ്ടം. നിരവധിയിടങ്ങളില്‍ മരം കടപുഴകി വീണ് വീടുകള്‍ക്ക് കേടുപാടുണ്ടായി. കുമരകത്ത് 45 ൽ പരം വീടുകൾ തകർന്നു. കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നിരവധി വാഹനങ്ങൾ തകർന്നു. കുമരകം - വെച്ചൂര്‍ റോഡില്‍ മരങ്ങൾ റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ 40 കി മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.