07 November, 2020 04:08:16 PM
അതിരമ്പുഴയില്‍ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു. അമലഗിരി നാല്‍പ്പാത്തിമല നിരപ്പേല്‍പറമ്പില്‍ ഷാജിയുടെയും സിന്ധുവിന്റെയും മകന്‍ ഷാരോണ്‍ ഷാജി (21) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപമുള്ള വളവില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം.
നീണ്ടൂരില്‍നിന്നും വന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍നിന്നും വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ച് റോഡരികിലെ കമ്പിയില്‍ തലയിടിച്ചുവീണാണേ്രത മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.