04 November, 2020 06:21:19 PM
കെ എം മിനിമോള്‍ക്ക് സംസ്ഥാന പോലിസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണര്‍'

കോട്ടയം: കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ എം മിനിമോള്‍ക്കും സംസ്ഥാന പോലിസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണര്‍' പുരസ്കാരം. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി, കോട്ടയം ഡിവൈഎസ്പി എന്നിവരുള്‍പ്പെടെ ജില്ലയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് 'ബാഡ്ജ് ഓഫ് ഹോണര്‍' പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
ജില്ലാ പോലീസിന്‍റെ അഭിമാന പദ്ധതിയായ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ മികവുറ്റ നടത്തിപ്പാണ് മിനിമോളെ പുരസ്കാരത്തിനര്‍ഹയാക്കിയത്. 2013ല്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഏകദേശം 2000 കുട്ടികളെയും കുടുംബങ്ങളെയും മയക്കുമരുന്നുകളുടെ പിടിയില്‍ നിന്നും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവാസം നടത്തിയ സ്തുത്യര്‍ഹമായ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം.