31 October, 2020 08:02:05 AM
കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15വരെ നീട്ടി

കോട്ടയം: ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15വരെ നീട്ടി. കോവിഡ് 19 രോഗവ്യാപനം ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജില്ലയിൽ ഒക്ടോബർ 30 വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ അഞ്ജനയാണ് ഉത്തരവിട്ടത്. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്.