30 October, 2020 05:13:57 PM
ഓട്ടോ - ടാക്സി തൊഴിലാളികള്‍ക്ക് ചികിത്സാ സൗജന്യവുമായി അഹല്യ കണ്ണാശുപത്രി

ഏറ്റുമാനൂര്‍: ഓട്ടോ - ടാക്സി തൊഴിലാളികൾക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സയിൽ ഇളവുമായി അഹല്യ കണ്ണാശുപത്രി രംഗത്ത്. കോട്ടയം തെള്ളകത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് സൗജന്യ രജിസ്ട്രേഷനും സര്‍ജറി, കണ്ണട ഇവയുടെ ചിലവില്‍ ഇളവ് ലഭിക്കുന്നതിനുമുള്ള പ്രിവിലേജ് കാർഡ് ഏറ്റുമാനൂരിലെ ഓട്ടോ - ടാക്സി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. പ്രാരംഭമായി 500 കാർഡ് ആണ് നൽകിയത്.
ഓട്ടോ ടാക്സി, മിനി ഗുഡ്സ് വർക്കേഴ്‌സ് ഫെഡറേഷൻ തൊഴിലാളി യൂണിയൻ പ്രസിഡന്‍റ് ടി.എം. സുരേഷും ഏരിയ സെക്രട്ടറി ജയ്മോൻ രാജുവും ചേർന്നു പ്രിവിലേജ് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. തങ്കച്ചന്‍, ടി.കെ.സുകുമാരന്‍. സാബു ജോസ്, അഹല്യ ആശുപത്രി പിആര്‍ഓമാരായ റോബിന്‍സന്‍ കെ, ജില്ലറ്റ് ജോയി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഹോസ്പിറ്റലുമായി ബന്ധപ്പെടുക. 0481-2791800, 9400247621, 9072981981.