25 October, 2020 04:18:10 PM
കുടുംബവഴക്ക്: കൈകുഞ്ഞുമായി വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

എരുമേലി: കുടുംബവഴക്കിനെ തുടര്‍ന്ന് കൈകുഞ്ഞുമായി വീട്ടമ്മ പാലത്തില്‍നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കണമല വലിയപാലത്തില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഒരു വയസുള്ള കുഞ്ഞുമായി പാലത്തിന്‍റെ കൈവരിയില്‍ കയറി പമ്പാനദിയിലേക്ക് ചാടാനൊരുങ്ങവെ അതുവഴി വന്ന പാറക്കടവ് സ്വദേശി ഇവരെ പിടിച്ചിറക്കുകയായിരുന്നു. എരുമേലി പോലീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു.