15 October, 2020 01:25:00 PM
തെങ്ങുകയറ്റതൊഴിലാളിയുടെ അഴുകിതുടങ്ങിയ മൃതദേഹം ബസ് സ്റ്റാൻഡ് കവാടത്തിനരികില്‍

പൂഞ്ഞാർ: പൂഞ്ഞാർ ബസ് സ്റ്റാൻഡിന് സമീപം തെങ്ങുകയറ്റതൊഴിലാളിയുടെ അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നായാളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തോട് ചേർന്ന് കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരും, വ്യാപാരികളും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടത്. നാളുകളായി ഇദ്ദേഹം കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.